Wednesday, January 23, 2013

സാമൂഹ്യ ജാലിക

ഭൂവിനു മേലെ ഒരു വല വന്നു വീണു.
ഓരോ കണ്ണിയിലും ജീവന്‍ കിളിര്‍ത്തു 
വല ഇഴകളിലൂടവര്‍ സൗഹൃദം മെനഞ്ഞു
ചിലര്‍ പ്രണയത്തിന്‍  പൂത്തിരികള്‍ കത്തിച്ചു
സൌഹൃദത്തിന്‍ തേന്‍ നുകര്‍ന്നു ചിലര്‍
കഥകളും കവിതകളും കൈമാറി ചിലര്‍ 
വിജ്ഞാനത്തിന്‍ ഭണ്ടാരം നിറച്ചു ചിലര്‍
ചിലരറിവിന്‍ ഭണ്ടാരം കുടഞ്ഞിട്ടു ഭൂമിക്കായ്‌.
വിദ്വേഷ ത്തിന്‍ വിത്ത് വിതച്ചു ചിലര്‍ 
ചിലര്‍ സ്നേഹത്തിന്‍ നെയ്‌ത്തിരി നാളവും കൊളുത്തി.
വാഗ്വാദത്താല്‍ കല പില കൂട്ടി ചിലര്‍
ചിലര്‍ അവരില്‍ അനുനയത്തിന്‍ മുറിവെണ്ണ പകര്‍ന്നു.
ഒടുവിലൊരുനാള്‍ അരചന്റെ ദ്രഷ്ടി അറിയാതെ വീണീ മായിക ജാലിയില്‍
ഇഴകള്‍ തമ്മിലുള്ളടുപ്പവും ബലവും ഒരുപാട് ഭയചികിതനാക്കീ   അവനെ.
ഒടുവിലൊരു കൊല്ലനു പണക്കിഴി കൊടുത്തവന്‍ 
തീര്‍പ്പിച്ചോരായുധം വലക്കണ്ണികളറുത്തീടാന്‍.